Monday, January 12, 2009

ഭാഷ

പരപ്പാണ്‌
സന്ധ്യപ്പെരുക്കമാണ്‌
മഴക്കോളുണ്ട്‌കാറ്റും
വഞ്ചി അക്കരെ

മലയാളമോ ഇംഗ്ലീഷോ
ഹിന്ദിയോ പറഞ്ഞ്‌
എത്തില്ല അങ്ങോട്ട്‌

ഉള്‍ക്കൊള്ളാവുന്നത്രവായു എടുത്ത്‌
അമാന്യമായി വായ തുറന്ന്‌നീട്ടി കൂകി

വെളിച്ചത്തിന്റെ പൊട്ടോ
ചുറ്റിപ്പറ്റുമിരുട്ടോഒരനക്കം

തെന്നി തെന്നി വരുന്നു
എന്റെ നേര്‍ക്ക്‌
ഒരു വഞ്ചി
കടത്തുകാരനും

ഒരു ചെറിയ വിളക്കും

3 comments:

ദിനേശന്‍ വരിക്കോളി said...

മാഷെ കവിത വായിച്ചൂ ... നല്ല വായന.
കൂടുതല്‍ പോസ്റ്റ് പ്രതീക്ഷിക്കുന്നു ....

ushakumari said...

ഇതു മാത്രമേ വായിക്കാന്‍ കിട്ടുന്നുള്ളു...

ushakumari said...

അത്രയ്ക്കു ഉള്‍നാടനോ?!
( അന്‍ വര്‍ അലി ഇട്ടു വെച്ച ബ്രാന്റില്‍ മാഷ് കാണപ്പെട്ടപോലെ...എങ്കിലും എന്തൊരു സുഖമുള്ള തുറന്ന കൂവല്‍..)

നഗരത്തിന്റെ ഒലിപ്പെരുക്കം(അതും ഒരു ഒളിവിടം!) ഈ കൂവലിനെ ഒന്നാകെ വിഴുങ്ങി, ചെറിയ കഷണങ്ങളാക്കി തിരിച്ചെറിയുന്നു,ആരിലും എത്താതെ...